കെല്‍ട്രോണില്‍ ഏറ്റവും തിരക്കുള്ളതാര്‍ക്ക് ?
തര്ക്കം തുടരുന്നു.
ചിലര്‍ പറയുന്നു സചിവോത്തമാനാണ് തിരക്കെന്ന്. ചിലര്‍ പറയുന്നു എം ഡി ക്കാണെന്ന് മറ്റു ചിലര്‍ പറയുന്നു സന്തോഷ് മാധവനാണെന്ന്.. (സ്വാമി അല്ല കേട്ടോ)
അതെന്തുമാകട്ടെ ഇവരൊന്നുമല്ല കെല്ടോണിലെ ഏറ്റവും തിരക്കുള്ള മനിതന്‍
ആ മനിതന്‍ എല്ലായിടത്തും എത്തുന്ന ആളാണ്. പ്രധാന ജോലി ചായ കൊടുക്കുകയാണ്. സ്ഥാപന ചായപ്പീടികയിലെ ജോലിക്കാരന്‍. ചായ കൊണ്ടുവരുമ്പോഴല്ല ഇദ്ദേഹത്തിനു തിരക്ക് പകരം തിരികെ പൈസ വാങ്ങുവാന്‍ വരുമ്പോഴാണ്. ഓ എന്താ ദേഷ്യം, അല്‍പ്പം താമസിച്ചാല്‍.
ദോഷം പറയാന്‍ പറ്റുമോ ? സഹ്യനെ പോളിച്ചടുക്കണം, ഇടുക്കി ഡാം കമഴ്ത്തി വയ്ക്കണം അതിന് ശേഷം കാപ്പാട് ബീച്ചിലെ മണല്‍ വാരി കളയണം. ഇത്രയും കാര്യം തനിയെ ചെയ്യേണ്ട ഇദ്ദേഹം അല്‍പ്പം ധൃതി കാണിക്കുന്നതിലെന്താ തെറ്റ് ഒരു ദിവസം ആകെ 24 മണിക്കൂര്‍ അല്ലെ ഉള്ളൂ.
NB: ഉച്ചക്ക് ഊണുകഴിക്കാന്‍ പോകുന്ന ചില ഭാഗ്യവാന്‍ മാര്‍ക്ക് ഇദ്ദേഹത്തിന്റെ വക "വെള്ളാഭിഷേകം"തരപ്പെടാന്‍ സാദ്ധ്യത ഉണ്ട്. എനിക്ക് ഒരു തവണ ആ ഭാഗ്യം ഉണ്ടായി. ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു " കുളിപ്പിച്ചു കിടത്തല്ലേ".
Thursday, February 26, 2009
Subscribe to:
Post Comments (Atom)
1 comment:
അതൊരു ഊക്കന്‍ സരിയാനു കേട്ടോ.... ചായ ചേട്ടന്‍ അറിയണ്ട..ചായയില്‍ അലക് പൊടി കൊണ്ടും ഉച്ചയൂനില്‍ പല്ലി മുട്ട കൊണ്ടും അഭിഷേകം നടത്തു....
Post a Comment