കണ്ണടക്കാരനും സഹ-എഴുത്തുകാരനും ആയ അണ്ണാന്‍ കുഞ്ഞ് മറന്ന ഒരാളുണ്ട് .
മെലിഞ്ഞ ഇദ്ദേഹം എന്റെ തൊട്ടടുത്താണ് ഇരിക്കുന്നത്. എന്നാല്‍ അങ്ങനെ ഒരാള്‍ അവിടെ ഇരിക്കുന്നോ എന്ന സംശയം എല്ലാവര്ക്കും ഉണ്ട്. കാരണം എന്താണെന്ന് ചോദിച്ചാല്‍ അതൊരു ഗവേഷണ വിഷയമായിട്ടെടുക്കം. ചിലപ്പോ വലയിലെ എഴുത്തുകള്‍ നോക്കി ഗഹനമായി ഇരിക്കുന്നത് കാണാം, മറ്റു ചിലപ്പോള്‍ വലയിലൂടെ ആരോടൊക്കെയോ സംസാരിക്കുന്നതും കാണാം. അല്ലെങ്കില്‍ ചറ പറാന്നു ഗണന വിസകല്ന യന്ത്രത്തില്‍ എഴുതി കൂട്ടുന്നത് കാണാം. വാക്കിലും (വേര്‍ഡ്), വിരിച്ച പരവതാനിയിലും (സ്പ്രെഡ് ഷീറ്റ് ) നിപുണയാണു.
പറഞ്ഞു വരുമ്പോള്‍ നിറയെ ജോലിയാണ് ഇയാള്‍ക്ക്. കല്യാണ പെണ്ണിനു കിട്ടുന്ന ജോലി (ജ്വാലി) എല്ലാം ചെയ്യുന്നതിവരാണെന്ന് പലപ്പോഴും തോന്നാറുണ്ട്. പിന്നെ ഞങ്ങളുടെ അവധി കാര്യങ്ങള്‍ എല്ലാം ശരിയാക്കി തരുന്നതും ഈ മഹതിയാണ്.
ഞങ്ങളെ കുറെ സഹായിക്കുന്ന മെലിഞ്ഞ കുട്ടിയെ കണ്ടില്ല എന്ന് നടിക്കനാകുമോ കോട്ടിട്ട കൂട്ടുകാരാ ?
Thursday, February 26, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment